കുവൈറ്റ് വിസക്കാർക്ക് തിരിച്ചെത്താനുള്ള സമയപരിധി 31ന് അവസാനിക്കും

Kuwait flag with fabric structure

കുവൈറ്റ് സിറ്റി : ആറു മാസത്തിലധികമായി വിദേശത്തു കഴിയുന്ന കുവൈറ്റ് വിസക്കാർക്ക് തിരിച്ചെത്താനുള്ള സമയപരിധി 31ന് അവസാനിക്കും. കോവിഡ് കാലത്ത് നൽകിയിരുന്ന ഇളവാണ് അവസാനിക്കുന്നത്. ഇതിനകം തിരിച്ചെത്താത്തവരുടെ വിസ ഫെബ്രുവരി 1 മുതൽ സ്വമേധയാ റദ്ദാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫവാസ് അൽ മഷ്ആൻ പറഞ്ഞു. വിദേശത്തുനിന്ന് വിസ പുതുക്കാനുള്ള അനുമതിയും ഇതോടെ അവസാനിക്കും. ആറു മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിയുന്നവരോട് തിരിച്ചെത്താൻ ആവശ്യപ്പെട്ടു. ‘കുടുംബത്തോടൊപ്പം ചേരൂ’ എന്ന പ്രമേയത്തിൽ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു. നിശ്ചിത സമയത്തിനകം തിരിച്ചെത്താത്തവർക്ക് വീണ്ടും രാജ്യത്ത് വരണമെങ്കിൽ നടപടികൾ പൂർത്തിയാക്കി പുതിയ വിസ എടുക്കേണ്ടിവരും.

LEAVE A REPLY