ഓപ്പറേഷൻ കാവേരി: സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അവസാനിപ്പിച്ചു

ജിദ്ദ: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ജിദ്ദ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അവസാനിപ്പിച്ചു. രക്ഷാദൗത്യം അവസാന ഘട്ടത്തിൽ എത്തിയതോടെയാണ് ജിദ്ദ വഴിയുള്ള സർവീസുകൾ അവസാനിപ്പിച്ചത്. സുഡാനിൽ നിന്നെത്തുന്ന ഇന്ത്യക്കാർക്ക് വിശ്രമിക്കാനായി ജിദ്ദയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളും അവസാനിപ്പിക്കുന്നതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. 17 വിമാനങ്ങളിലും 5 കപ്പലുകളിലുമായി ഇതുവരെ ഒഴിപ്പിച്ചത് 3862 പേരെയാണ്. സുഡാനിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ നേരിട്ടോ മറ്റ് രാജ്യങ്ങൾ വഴിയോ ഇന്ത്യയിൽ എത്തിക്കാനാണ് നീക്കം.

LEAVE A REPLY