ഒമാനിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കുടുങ്ങിയ ആയിരത്തിലേറെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി മസ്കറ്റ് ഇന്ത്യൻ എംബസി. തിരിച്ചു പോകാനാകാതെ ഒമാനിൽ കുടുങ്ങിയ 15 പേരടങ്ങുന്ന വനിതാ തൊഴിൽ സംഘത്തെയാണ് കഴിഞ്ഞ ദിവസം എംബസി തിരിച്ചയച്ചത്. കുടുങ്ങിപ്പോയ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധരാണെന്നും അവരെ സഹായിക്കാന്‍ സജീവ നീക്കങ്ങള്‍ നടത്തി സ്വന്തം നാട്ടിലെത്തിക്കുമെന്നും എംബസി വ്യക്തമാക്കി. സഹായത്തിന് ഒമാന്‍ സര്‍ക്കാരിനോടു നന്ദി രേഖപ്പെടുത്തുന്നതായും എംബസി പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY