വ്യാജമദ്യ ദുരന്തം; മരണസംഖ്യ 22 ആയി, 35 പേർ ചികിത്സയിൽ തുടരുന്നു

ചെന്നൈ: തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 22 ആയി. 35 പേർ ചികിത്സയിൽ തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് 2466 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2461 പേർ അറസ്റ്റിലാവുകയും ചെയ്തു. 21,611 ലീറ്റർ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചു. 17,031 കുപ്പി വിദേശമദ്യവും പിടികൂടി. അതേസമയം, വ്യാജമദ്യവും ഗുട്കയും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. മദ്യപാനം മൂലം സംസ്ഥാനത്ത് നടക്കുന്ന മരണങ്ങളിൽ ദുഃഖമുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് 50,000 രൂപയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY