രാജ്യത്ത് ഏപ്രിൽ ഒന്ന് മുതൽ അവശ്യമരുന്നുകളുടെ വില 12 ശതമാനത്തോളം ഉയരും

ന്യൂഡൽഹി: രാജ്യത്ത് ഹൃദ്രോഗികൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ എന്നിവ അടക്കമുള്ള അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 12 ശതമാനത്തോളം ഉയരും. മരുന്നുവില നിയന്ത്രണ സ്ഥാപനമായ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാർഷിക മൊത്തവില സൂചിക അടിസ്ഥാനമാക്കി എല്ലാ സാമ്പത്തിക വർഷാരംഭവും മരുന്നു കമ്പനികൾക്കു വില വർധിപ്പിക്കാനുള്ള സർക്കാർ അനുമതിയെ തുടർന്നാണിത്. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയുടെ ഭാഗമായ 384 മരുന്നു തന്മാത്രകൾ ഉൾപ്പെടുന്ന 900 മരുന്നുകളുടെ വിലയാണു വർധിക്കുക. കൂടാതെ, വില നിയന്ത്രണത്തിനു പുറത്തുള്ള നോൺ-ഷെഡ്യൂൾഡ് മരുന്നുകളുടെ വിലയിലും 10 % വർധനയുണ്ടാകും. പുതുക്കിയ വില എൻപിപിഎ ഉടൻ പുറത്തുവിടും.

LEAVE A REPLY