ഫുട്ബാൾ താരങ്ങൾക്കിടയിൽ അൽഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട്

ലണ്ടൻ: മുൻ ഇം​ഗ്ലണ്ട് സ്ട്രൈക്കർ ട്രെവർ വൈമാർക്കിന് അൽഷിമേഴ്സ് സ്ഥിരീകരിച്ചത്തോടെ ഫുട്ബോൾ താരങ്ങൾക്കിടയിൽ അൽഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണെന്ന റിപോർട്ടുകൾ പുറത്ത്. 2019 അവസാനത്തോടെയായിരുന്നു ട്രെവറിന് അൽഷിമേഴ്സ് രോ​ഗം സ്ഥിരീകരിച്ചത്. ഫുട്ബോൾ കളിക്കാർക്ക് അൽഷിമേഴ്സ് പോലുള്ള ന്യൂറോളജിക്കൽ രോ​ഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷനിലെ മസ്തിഷ്കാരോ​ഗ്യ വിഭാ​ഗം മേധാവി ‍ഡോ.ആദം വൈറ്റ് പറയുന്നു. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകർ, മറ്റുള്ളവരെ അപേക്ഷിച്ച് പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾക്ക് ഡിമെൻഷ്യ പോലുള്ള മറവിരോ​ഗങ്ങൾ ബാധിക്കാൻ സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്ന പഠനം നടത്തിയിരുന്നു. ഫുട്ബോൾ കളിക്കിടെ തുടർച്ചയായി തലയ്ക്കേൽക്കുന്ന പരിക്കുകൾ മൂലമാണ് പിൽക്കാലത്ത് ഡിമെൻഷ്യ സാധ്യത വർധിക്കുന്നതെന്ന് ​ഗവേഷകർ പറയുന്നു.

LEAVE A REPLY