റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസിനെ നിയന്ത്രിക്കുന്നതില്‍ മനുഷ്യരിലെ ടി കോശങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നു കണ്ടെത്തൽ

നോർത്ത് കരോലിന: ഗുരുതരമായ ശ്വസകോശ അണുബാധക്ക് കാരണമാകുന്ന റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസിനെ നിയന്ത്രിക്കുന്നതില്‍ മനുഷ്യരിലെ ടി കോശങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നു പുതിയ കണ്ടെത്തൽ. ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ദ് അഡ്വാന്‍സ്മെന്‍റ് ഓഫ് ട്രാന്‍സ്ലേഷണല്‍ സയന്‍സും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസും ചേര്‍ന്നാണ് ഇത് കണ്ടെത്തിയത്. ആര്‍എസ് വി യോടുള്ള പ്രത്യേക ആന്‍റിബോഡി പ്രതികരണത്തിന്‍റെ അഭാവത്തിലും ടി കോശങ്ങള്‍ക്ക് സ്വതന്ത്രമായി ശ്വാസകോശ കോശങ്ങളിലെ ആര്‍എസ് വി അണുബാധയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. വാക്സീന്‍ മൂലമുണ്ടാകുന്ന ആന്‍റിബോഡികള്‍ അണുബാധയെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പോലും വൈറസിനെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ടി കോശങ്ങള്‍ക്ക് കഴിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY