ജയലളിതയുടെ മരണം ഡിസം.5 ആയിരുന്നില്ല; മുഖത്തെ ആ പാടുകള്‍ മൃതദേഹം എംബാം ചെയ്തിന്റെയോ..?

    ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ ഏറുന്നു. ഡിസംബര്‍ അഞ്ചിനാണ് ജയയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതെങ്കിലും അതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചിരിക്കാമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

    ജയയുടെ മുഖത്ത് ഉണ്ടായിരുന്ന നാല് പാടുകളാണ് സംശയം ബലപ്പെടുത്തിയിരിക്കുന്നത്. മൃതദേഹം അഴുകാതിരിക്കാന്‍ എംബാം ചെയ്ത ശേഷമാണ് പുറത്തേക്ക് കൊണ്ടു വന്നതെന്നും മുഖത്തെ പാടുകള്‍ എംബാം ചെയ്തതിന്റെ സൂചനയാണെന്നുമാണ് അഭ്യൂഹം. ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം അവരുടെ ചിത്രങ്ങളോ ഒന്നും പുറത്ത് വരാത്തതും ഈ സംശയം ബലപ്പെടുത്തുന്നു.
    വയറ്റിനുള്ളിലേക്ക്് വലിയ ട്യൂബുകള്‍ കടത്തി രാസവസ്തുക്കളുടെ സഹായത്തോടെയാണ് എംബാം ചെയ്യുന്നത്. തുടര്‍ന്ന് ശരീരത്തില്‍ മുറിവുണ്ടാക്കിയ ഭാഗത്ത് ട്രോകാര്‍ ബട്ടണ്‍ വച്ച് അടയ്ക്കും. ഇത് സ്‌ക്രുവിന് സമാനമായി പുറത്ത് കാണാന്‍ കഴിയും. ജയയുടെ മുഖത്തെ പാട് ട്രോകാര്‍ ബട്ടണ്‍ സമാനമെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

    ആശുപത്രിയില്‍ ജയയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരുന്നതും ശശികലയ്ക്കും ജയയുമായി ഏറ്റവും അടുത്ത ഏതാനും ചിലര്‍ക്കും ഒഴികെ പ്രവേശനം നിഷേധിക്കപ്പെട്ടതും സംശയം ബലപ്പെടുത്തുന്നു.

    LEAVE A REPLY