കോവിഡിന്റെ ഉറവിടം കണ്ടത്താനാവാതെ ശാസ്ത്രലോകം

ബെയ്‌ജിങ്‌: ലോകത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും കോവിഡിന്റെ ഉറവിടം കണ്ടത്താനാകാതെ ശാസ്ത്രലോകം. കോവിഡിന്റെ ഉറവിടം ഒരിക്കലും കണ്ടെത്താനാവില്ലെന്ന് വ്യക്തമാക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞനായ ഡോ. ജോർജ് ഫു ഗാവോ. കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ചുള്ള ചർച്ചകൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും അത് രാഷ്ട്രീയവത്കരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിൽ നടന്ന റോഡ്സ് പോളിസി സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. വുഹാൻ മാംസ മാർക്കറ്റിലെ റക്കൂൺ ഡോഗുകൾ അഥവാ മരപ്പട്ടികളുടെ മാംസത്തിൽ നിന്നാവാം വൈറസ് പടർന്നതെന്ന പഠനത്തെ ജോർജ് ഫുഗാവോ തള്ളി. വുഹാനിലെ മാർക്കറ്റിൽ നിന്ന് ശേഖരിച്ച മാംസ സാമ്പിളുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും സാർസ് കോവ് 2 വൈറസ് ജന്തുക്കളിൾ നിന്നാണ് ഉത്ഭവിച്ചതെന്നതിന് യാതൊരു തെളിവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY