എസ്ബിഐ കൊള്ളലാഭം മാത്രം ലക്ഷ്യമിട്ട് പുതിയ നയം രൂപീകരിച്ചു

എസ്ബിഐയില്‍ ഇന്ന് മുതല്‍ മിനിമം ബാലന്‍സ് നിശ്ചിത തുകയില്ലെങ്കില്‍ പിഴ.ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ എസ്ബിഐ ഇന്ന് മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് 100 രൂപ വരെ പിഴ ഈടാക്കും. ഗ്രാമപ്രദേശങ്ങളില്‍ ആയിരം രൂപയും മെട്രോ നഗരങ്ങളില്‍ അയ്യായിരം രൂപയുമാണ് മിനിമം ബാലന്‍സ്. എസ്ബിഐയില്‍ ലയിച്ച എസ്ബിടി ഉപഭോക്താക്കളും ഇന്ന് മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഉറപ്പാക്കണം.കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പതിനായിരം കോടിയിലധികം രൂപ ലാഭമുണ്ടാക്കിയ എസ്ബിഐ കൊള്ളലാഭം മാത്രം ലക്ഷ്യമിട്ടാണ് പുതിയ നയം രൂപീകരിച്ചതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ആരോപിച്ചുപിഴ ഈടാക്കാനുള്ള നടപടി എസ്ബിഐ പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ 12ന് അവകാശദിനമായി പ്രതിഷേധ സമരം നടത്താനാണ് അവരൂടെ തീരുമാനം.

LEAVE A REPLY