വലിയ വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ച് ജില്ലാ കളക്ടർ

കൊച്ചി: പാര്‍ക്കിംഗിന്റെ മറവില്‍ റോഡിനിരുവശവും മാലിന്യം തള്ളുന്ന സാഹചര്യത്തിൽ വലിയ വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ച് ജില്ലാ കളക്ടർ. എറണാകുളം വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്, സീ പോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്, ഇരുമ്പനം-അമ്പലമുകള്‍ റോഡ്, കുണ്ടന്നൂര്‍-കൊച്ചി ഹാര്‍ബര്‍ റോഡ് എന്നിവിടങ്ങളില്‍ റോഡിന് ഇരുവശവും കണ്ടെയ്‌നര്‍-ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. ഈ റോഡുകള്‍ക്ക് ഇരുവശവും കണ്ടെയ്‌നര്‍-ടാങ്കര്‍ ലോറികള്‍ ആഴ്ചകളോളം പാര്‍ക്ക് ചെയ്യാറുണ്ട്.

LEAVE A REPLY