തിരുവനന്തപുരം: കോവിഡ് കാലത്ത് സാമൂഹിക അടുക്കള പദ്ധതി വഴി ജനങ്ങള്‍ക്ക് ഭക്ഷണം നല്കിയ കുടുംബശ്രീയെ പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒരാള്‍ക്കും ഭക്ഷണത്തിന് പ്രശ്നം നേരിട്ടില്ല. ഇത് ലോകത്തെവിടെയും സംഭവിക്കാത്ത കാര്യമായിരുന്നുവെന്നും സാമൂഹിക അടുക്കള വഴി ഭക്ഷണമെത്തിച്ച കുടുംബശ്രീ ആണ് ഈ ഉത്തരവാദിത്തം നിറവേറ്റിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നല്കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.














