രാജ്യത്തെ എല്ലാ സൈനിക സ്കൂളുകളും പെൺകുട്ടികൾക്കായി തുറക്കും; പ്രധാനമന്ത്രി

വനിതകൾക്ക് എല്ലാ മേഖലയിലും തുല്യത ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് പ്രവർത്തിക്കുന്ന 33 സൈനിക സ്കൂളുകളിലും പെൺകുട്ടികൾക്കും പ്രവേശനം നൽകും. സൈനിക സ്കൂളുകളിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നതിന്റെ ആദ്യഘട്ടം രണ്ടര വർഷം മുൻപ് മിസോറമിൽ നടന്നിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

75-ാമത് സ്വാതന്ത്ര്യദിനത്തിൽ 100 ലക്ഷം കോടി രൂപയുടെ ‘പ്രധാനമന്ത്രി ഗതിശക്തി പദ്ധതി’ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തെ യുവാക്കൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമഗ്രമായ അടിസ്ഥാന സൗകര്യവികസനത്തിന് സഹായിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY