കുവൈറ്റിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് ഇനി പുതിയ മാനദണ്ഡങ്ങൾ

കുവൈറ്റ് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് ഇനി പുതിയ മാനദണ്ഡങ്ങള്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് വകുപ്പാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള ശമ്പള പരിധി വര്‍ദ്ധിപ്പിക്കുകയാണ് പ്രധാനം. മറ്റു ജോലികളിലുള്ളവര്‍ക്ക് മാത്രം ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്ന രീതിയും കൂടുതല്‍ കര്‍ശനമാക്കും. രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്നും കുവൈറ്റിൽ ഭൂരിപക്ഷം വാഹനങ്ങളും ഓടിക്കുന്നത് പ്രവാസികളെന്നും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നിബന്ധനകളിലും മാറ്റം വരുത്തും.

LEAVE A REPLY