ആരോഗ്യകേന്ദ്രങ്ങളിൽ മാത്രം മാസ്ക് നിർബന്ധം; മറ്റ് നിയന്ത്രണങ്ങൾ നീക്കി

ദോഹ: ഖത്തറിലെ ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥ ഒഴികെയുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കിയതായി അധികൃതർ അറിയിച്ചു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം ഖത്തർ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതിനാലും ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തിയും കഴിഞ്ഞ ഒക്‌ടോബര്‍ 26ന് ഇഹ്‌തെറാസ് ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ തീരുമാന പ്രകാരം കോവിഡ് നിയന്ത്രണങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥ തുടരും.

LEAVE A REPLY