പാലക്കാട് ഉത്സവപ്പറമ്പുകളിൽ നിന്ന് റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി ജില്ലാ ആരോഗ്യ വിഭാഗവും പോലീസും

പാലക്കാട് ഉത്സവപ്പറമ്പുകളിൽ നിന്ന് റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി ജില്ലാ ആരോഗ്യ വിഭാഗവും പോലീസും. ഉത്സവപ്പറമ്പുകളിൽ ഇത്തരം മിഠായികൾ വ്യാപകമായി വിൽപ്പനയ്ക്ക് എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ക്യാൻസറിനും മാരകമായ കരൾ രോഗത്തിനുമെല്ലാം കാരണമാകുന്ന രാസവസ്തുവാണ് റോഡമിൻ ബി. മണപ്പുള്ളിയിൽ നിന്നാണ് ജില്ലാ ആരോഗ്യ വിഭാഗവും പോലീസും ചേർന്ന് മിഠായികൾ പിടിച്ചെടുത്തത്. വസ്ത്രങ്ങൾക്ക് കൃത്രിമ നിറം പകരാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിൻ ബി. ഇവ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നത് വഴി വലിയ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. ജില്ലാ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ വി. ഷണ്മുഖത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മിഠായികൾ പിടികൂടിയത്. അടുത്തിടെ പഞ്ഞിമിഠായിൽ റോഡമിൻ ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തമിഴ്നാട്ടിൽ പഞ്ഞിമിഠായുടെ വിൽപ്പന നിരോധിച്ചിരുന്നു.

LEAVE A REPLY