ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. കോര്‍പ്പറേഷന്‍ ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ തുക കെട്ടിവയ്ക്കണം. വായുവില്‍ മാരക വിഷപദാര്‍ഥങ്ങള്‍ കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു. മാലിന്യനിര്‍മാര്‍ജനച്ചട്ടങ്ങളും സുപ്രീംകോടതി ഉത്തരവുകളും കോര്‍പ്പറേഷന്‍ നിരന്തരം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയ ട്രൈബ്യൂണല്‍, ബ്രഹ്‌മപുരം തീപിടുത്തത്തില്‍ സ്വമേധയാ കേസെടുക്കുകയും സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അതേസമയം, ദേശീയ ഹരിത ട്രൈബ്യൂണല്‍ വിശദമായ വാദം കേട്ടില്ലെന്നും നടപടിക്ക് എതിരെ അപ്പീല്‍ പോകുമെന്നും കൊച്ചി മേയര്‍ അറിയിച്ചു. കൊച്ചി കോര്‍പറേഷന് 100 കോടി രൂപ അടക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലായെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY