കാലവർഷം പിൻവാങ്ങും; 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കും

അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം പിൻവാങ്ങി തുലാവർഷം ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ, ആലപ്പുഴ ഒഴികെ 11 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഐഡി മിന്നലിനും സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തുലാവർഷത്തിന്റെ മുന്നോടിയായി ബംഗാൾ ഉൾകടലിൽ തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി അടുത്ത 5 ദിവസം വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാനും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ ഒക്ടോബർ 26 ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ യെലോ അലേർട്ടും പ്രഖ്യാപിച്ചു.

LEAVE A REPLY