ഞാനും ദിലീപും തമ്മില്‍ അടി ഉണ്ടായിട്ടുണ്ട്, ഷര്‍ട്ടൊക്കെ വലിച്ചു കീറി പൊരിഞ്ഞ അടി; നാദിര്‍ഷ

രണ്ട് ചിത്രം സംവിധാനം ചെയ്തിട്ടും ഉറ്റ സുഹൃത്ത് ദിലീപിനെ പരിഗണിക്കാത്തത് എന്തെന്ന ചോദ്യം പലരും നാദിര്‍ഷയോട് ചോദിച്ചിട്ടുണ്ട്. ദിലീപിനെ വച്ചൊരു ചിത്രം പ്രയാസമല്ല. ദിലീപിന് പറ്റിയ വേഷങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് വിളിക്കാതിരുന്നതെന്നും നാദിര്‍ഷ പറയുന്നു.

മഹാരാജാസ് കോളേജിലെ മിമിക്രി വേദിയില്‍ വച്ചാണ് ആദ്യമായി ദിലീപിനെ കാണുന്നത്. അന്ന് മുതല്‍ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം. സ്ഥിരം ഫോണില്‍ വിളിച്ച് വിശേഷങ്ങള്‍ തിരക്കുന്ന എന്നാല്‍ പരസ്പരം ഈഗോ ഒന്നുമില്ലാത്ത ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. എന്നാല്‍ തങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടായിട്ടുണ്ട്, വെറും വഴക്കല്ല അടിപിടി വരെ ഉണ്ടായിട്ടുണ്ട്.- നാദിര്‍ഷ പറഞ്ഞു.

ഒരിക്കല്‍ തങ്ങള്‍ ദുബായില്‍ ഒരു സ്റ്റേജ് ഷോയ്ക്ക് പോയി. സ്റ്റേജിന് പിന്നില്‍ വച്ച് എന്തോ പറഞ്ഞ് തങ്ങള്‍ വഴക്കായി. വഴക്ക് കയ്യാങ്കളിയിലായി. ഷര്‍ട്ട് ഒക്കെ വലിച്ചു കീറി നല്ല തല്ല്. അവിടെ ഉണ്ടായിരുന്നവര്‍ ഓടിക്കൂടി തങ്ങളെ പിടിച്ചു മാറ്റുകയായിരുന്നു. എങ്കിലും ഇത്തരം വഴക്കുകളാണ് തങ്ങളുടെ ബന്ധം ദൃഢമാക്കുന്നതെന്നും നാദൃഷ പറഞ്ഞു.

LEAVE A REPLY