സൗദി; മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പഠിക്കാതെ നേരിട്ട് കോളേജുകളില്‍ ചേരാനുള്ള അവസരമൊരുക്കും

സൗദിയിൽ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പഠിക്കാതെ നേരിട്ട് കോളേജുകളില്‍ ചേരാനുള്ള അവസരമൊരുക്കുമെന്ന് സൗദി മന്ത്രാലയം. ഡിഗ്രി കോഴ്സുകൾ ചെയ്യുന്നതിന് ഹയർസെക്കണ്ടറി പൂർത്തിയാക്കണമെന്ന വ്യവസ്ഥ നീക്കം ചെയ്യാൻ ആലോചിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലേക്ക് വിദേശ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വിസകൾ അനുവദിക്കുമെന്നും വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കാനുള്ള നടപടികള്‍ രാജ്യത്ത് പുരോഗമിക്കുന്നതായും വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ ശെയ്ഖ് അറിയിച്ചു.

രാജ്യത്ത് ശാസ്ത്ര- സാങ്കേതിക വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും വിദേശ സര്‍വകലാശാലകളുമായി സ്റ്റുഡന്‍റ്സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സൗദി പൗരന്മാർക്ക് പരമാവധി ജോലികൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജോലി ലഭിക്കുന്നതിനാവശ്യമായ പരിശീലനം പഠന കാലയളവിൽത്തന്നെ നൽകുമെന്നും സൗദിയിൽ ബിരുദം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ക്യാംപസ് റിക്രൂട്ട്മെന്റുകൾ സജീവമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY