കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള ഇന്‍ഷൂറന്‍സ് തുക വൈകാതെ ലഭ്യമാകും

കുട്ടനാട്ടില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക അടുത്ത് തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. മൂവായിരം ഹെക്ടറോളം നെല്‍കൃഷിയാണ് കനത്തമഴയില്‍ പൂര്‍ണമായും നശിച്ചത്. ഹെക്ടരിന് 35,000 രൂപയാണ് ഇന്‍ഷുറന്‍സ് തുക.

പ്രളയകാലത്തെ വിളനാശത്തിന് നല്‍കാനുള്ള കുടിശ്ശിക ഉള്‍പ്പെടെ ഉടന്‍ നല്‍കുമെന്നാണ് കൃഷി വകുപ്പ് പറയുന്നു. ഒക്ടോബറില്‍ മാത്രം 2879 ഹെക്ടര്‍ നെല്‍കൃഷി പൂര്‍ണമായും വെള്ളത്തിനടിയിലായി. 4136 ഹെക്ടര്‍ ഭാഗികമായും നശിച്ചു. 625 ഹെക്ടര്‍ മാത്രമാണ് ഇതുവരെ കൊയ്യാനായത്. മന്ത്രിക്കൊപ്പം എം.എല്‍എമാരായ പിജെ ജോസഫും റോഷി അഗസ്റ്റിനും കുട്ടനാട്ടിലെ കൃഷിനാശം വിലയിരുത്താനെത്തുകയും ചെയ്തു.

LEAVE A REPLY