ജമ്മു കാശ്മീരില്‍ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഭീകരനെ കൊലപ്പെടുത്തി. ഷോപ്പിയാന്‍ ജില്ലയില്‍ ചിത്രാംഗില്‍ കശ്യയിലാണ് സംഭവം. പ്രദേശത്ത് സുരക്ഷാ സേന പരിശോധന കര്‍ശനമാക്കി.

പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ സുരക്ഷാസേന പ്രദേശവാസികളെ ഒഴിപ്പിച്ചതിനുശേഷം തിരച്ചില്‍ നടത്തുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരനില്‍നിന്നും ആയുധവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.

LEAVE A REPLY