എയർ ഇന്ത്യ സർവീസുകൾ നിർത്തലാക്കിയതിൽ പ്രതിഷേധം: മലബാർ പ്രവാസി അംഗങ്ങൾ നിവേദനങ്ങൾ അയച്ചു

അബുദാബി: എയർ ഇന്ത്യ സർവീസുകൾ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് യു എ ഇയിലെ മലബാർ പ്രവാസി അംഗങ്ങൾ അധികൃതർക്ക് നിവേദനങ്ങൾ അയച്ചു തുടങ്ങി. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ നിർത്തലാക്കിയത്. നിവേദനങ്ങൾ അയക്കുന്നതിന്റെ ഉദ്‌ഘാടനം ദുബൈയിൽ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി നിർവഹിച്ചു.യു.എ.ഇയിലുള്ള പ്രവാസികൾക്ക് അടിയന്തര ഘട്ടങ്ങളിൽ എയർ ആംബുലൻസിങ് സൗകര്യമുണ്ടായിരുന്ന വിമാനങ്ങളാണ് ഇല്ലാതായിരിക്കുന്നത്.

LEAVE A REPLY