കന്യാസ്ത്രീകള്‍ക്ക് ഡ്രസ്‌കോഡില്‍ സ്വാതന്ത്ര്യം വേണം; നിലപാട് മാറ്റേണ്ടത് സഭയെന്നും സിസ്റ്റര്‍ ലൂസി

കോട്ടയം : കന്യാസ്ത്രീകള്‍ക്ക് ഡ്രസ്‌കോഡില്‍ സ്വാതന്ത്ര്യം വേണമെന്നും ഇക്കാര്യങ്ങളില്‍ നിലപാട് മാറ്റേണ്ടത് സഭയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. സഭയ്ക്ക് നല്‍കാനുള്ള വിശദീകരണം തയ്യാറാക്കിക്കഴിഞ്ഞുവെന്നും അത് പൂര്‍ത്തിയാകുമ്പോള്‍ അയക്കുമെന്നും വിശദീകരണം തേടി സഭ നല്‍കിയ വാണിങ് ലെറ്റര്‍ ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവേ സിസ്റ്റര്‍ വ്യക്തമാക്കി.

താന്‍ സഭയെ കുറ്റപ്പെടുത്തി സംസാരിച്ചുവെന്നാണ് സഭ പറയുന്നത്. അങ്ങനെ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് അവര്‍ തന്നെ തെളിയിച്ചു തന്നാല്‍ സന്തോഷം. ഇത് നിയമത്തിന്റെ ഭാഗമാണെന്ന് പറയുന്നു. അത് അവര്‍ തുടരട്ടെ. ഞാന്‍ ഇങ്ങനെ സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കട്ടെ. സഭാ നടപടികളുമായി സഹകരിക്കുമെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

വൈകിട്ട് താമസിച്ച് മഠത്തില്‍ എത്തുന്നു. സഭാ വസ്ത്രം ധരിക്കാതുള്ള ചിത്രമിട്ടു, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങളാണ് സിസ്റ്റര്‍ ലൂസിക്കെതിരെ കത്തിലുള്ളത്. ഫെബ്രുവരി ആറിന് ആലുവ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് സിസ്റ്റര്‍ ലൂസിക്ക് സഭ അയച്ച കത്തില്‍ പറയുന്നത്. കൂടുതല്‍ കുറ്റാരോപണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വാണിങ് ലെറ്റര്‍ നല്‍കിയിരിക്കുന്നത്.

LEAVE A REPLY