നീണ്ട അരക്ഷിതാവസ്ഥയ്ക്ക് അറുധിവരുത്തി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ പുതിയ വഴിത്തിരിവ്. ഇരു രാജ്യങ്ങളും തമ്മില്‍ ഇടക്കാല വ്യാപാര കരാറില്‍ ഒപ്പുവെച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു. ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പുതിയ നീക്കം നിര്‍ണായകമാകുമെന്നും സ്ത്രീകളടക്കമുള്ള യുവാക്കള്‍ക്ക് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു.
ഈ നേട്ടം ഭാരതത്തിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയെ ശക്തിപ്പെടുത്തും. കഠിനാധ്വാനികളായ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും എം.എസ്.എം.ഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വലിയ അവസരങ്ങള്‍ തുറന്നുനല്‍കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ തെളിവാണ് ഈ ഉടമ്പടിയെന്നും ഇത് ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ നടപ്പിലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഇടപെടലുകള്‍ക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.



















