ഇരുചക്ര വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് വരുന്നു

വോട്ടോര്‍ വാഹനയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ‘സീറ്റ് ബെല്‍റ്റ് സംവിധാനം’ ഇരുചക്ര വാഹനങ്ങളിലും വരുന്നു. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്ന ഈ സംവിധാനത്തിന് ഒരു ഇറ്റാലിയന്‍ കമ്പനി രൂപകല്‍പ്പന നല്‍കിക്കഴിഞ്ഞു. ഇറ്റാലിയന്‍ വാഹന ഡിസൈന്‍ കമ്പനിയായ ഇറ്റാല്‍ഡിസൈന്‍ ആണ് പുതിയ നേട്ടത്തിന് പിന്നില്‍. സീറ്റ് ബെല്‍റ്റിന്റെ പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് കമ്പനി.

ഒരു ബെക്ക് യാത്രികനെ അവന്റെ യാത്രയുടെ സൗകര്യത്തിന് സീറ്റ് ബെല്‍റ്റ് സംവിധാനം ഒട്ടും അനുയോജ്യമല്ലെന്ന ചിന്തകളെ മറികടക്കുന്നതാണ് പുതിയ കണ്ടുപിടുത്തമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ അത് ഓടിക്കുന്നവരെ സംരക്ഷിക്കാന്‍ സാധ്യമാവുന്ന സീറ്റ് ബെല്‍റ്റ് സംവിധാനത്തിനാണ് ഇറ്റാല്‍ഡിസൈന്‍ ജിയുജിയാരോ എസ്.പി.അഹാസ് എന്ന കമ്പനി കണ്ടെത്തിയിരിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ്, ഡ്യുക്കാട്ടി 860 ജിടി, ലംബോര്‍ഗിനി ഗല്ലാര്‍ഡോ എന്നിവയുടെ, രൂപകല്‍പ്പന ചുമതല വഹിച്ചപ്രമുഖ ഡിസൈനര്‍ ജിയോര്‍ജെറ്റോ ജിയുജിയാരോ സ്ഥാപിച്ച സ്ഥാപനമാണ് ഇറ്റാല്‍ഡിസൈന്‍. ഇറ്റാല്‍ഡിസൈന്‍ തങ്ങളുടെ ഈ പുതിയ ഇരുചക്ര വാഹന സീറ്റ് ബെല്‍റ്റിനെ ‘മോട്ടോര്‍ സൈക്കിള്‍ ഒക്യുപെന്റ് പ്രൊട്ടക്ഷന്‍ സിസ്റ്റം’ എന്നാണ് വിളിക്കുന്നത്.

അപകടങ്ങളുടെ ആഘാതവും തരവുമനുസരിച്ച് വാഹനം ഓടിക്കുന്ന ആളെ ബൈക്കില്‍ത്തന്നെ നിലനിര്‍ത്തുന്ന രീതിയിലും, കൂട്ടിയിടി സാഹചര്യങ്ങളില്‍ ഇരുചക്രവാഹനത്തില്‍ നിന്ന് വേര്‍പെടുത്താന്‍ അനുവദിക്കുന്ന രീതിയിലുമാണ് ഈ പുതിയ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

LEAVE A REPLY