കേരളം ഇങ്ങനെ ആണ്, ചിലപ്പോൾ നാളെ ചിന്തിക്കേണ്ട കാര്യങ്ങൾ ഇന്നുതന്നെ ചിന്തിക്കും, ചിലപ്പോൾ ധർമത്തെ മുറുക്കെ പിടിക്കും മറ്റുചിലപ്പോൾ അധർമത്തെക്കാൾ കഷ്ടമുള്ളത് ചെയ്യുകയും ചെയ്യും. മലയാളി പൊളിയല്ലെ? അതെ ശേരിക്കും മലയാളി പൊളി തന്നെയാണ് അതുകൊണ്ടാണല്ലോ കോവിഡ് മഹാമാരി ലോകമെങ്ങും ആങ്ങുവീശുമ്പോഴും കാറ്റിനൊപ്പം തുഴഞ്ഞു കടലിൽ പോകാതെ കരയോടടുക്കാൻ ശ്രമങ്ങൾ നടത്തുന്നതും ലോകമെങ്ങും ആ ശ്രമങ്ങളെ ഏറ്റെടുത്തു കേരളത്തെ പ്രശംസിക്കുന്നതും. കോവിഡ് മഹാമാരിയെ എതിർത്തു തോൽപ്പിക്കാൻ എല്ലാവരും കേരളത്തെ മാതൃകയാക്കുകായാണ്.

എന്നാൽ ഇതേ ഈ കേരളത്തിൽ കോവിഡ് ഇപ്പോൾ വില്ലനാവുകയാണ്. 0.3% മാത്രം ആളുകൾ കോവിഡ് ബാധിച്ചു മരിച്ച ഈ കേരളത്തിൽ ഇപ്പോൾ ഇതേ കോവിടിന്റെ പശ്ചാത്തലത്തിൽ തെരുവുകളിലും, ചികിത്സകിട്ടാതെയും ആളുകൾ മരിച്ചു കൊണ്ടിരിക്കുകയാണ്.  ഭയമാണ് എല്ലാവർക്കും, ചുറ്റുമുള്ള എല്ലാത്തിനെയും ഭയം. കൺമുമ്പിൽ ഒരാൾ വീണു ചോരവാർന്ന് കിടക്കുമ്പോഴും അവരെ രക്ഷിക്കാൻ ഇന്നു ആർക്കും തോന്നുന്നില്ല, കാരണം കോവിഡ് തന്നെ.

പൊടിയാടിയിൽ വണ്ടിയിടിച്ചു മാരകമായ പരിക്കേറ്റുകിടന്ന ബൈക്ക് യാത്രികനായ 23 വയസുകാരനെ സഹായിക്കാൻ ഒരു മനുഷ്യനും തയാറായില്ല എന്നത് പ്രബുദ്ധകേരളത്തിലെ മനുഷ്യത്വം മരവിച്ചവരുടെ മുഖത്തെയാണ് തുറന്നുകാണിക്കുന്നത്.

കോവിടിനല്ലാതെ മറ്റൊന്നിനും ഇന്നു ചികിത്സ ലഭിക്കുന്നില്ലേ? തക്കസമയത്തു വേണ്ടചികിത്സ ലഭിച്ചിരുന്നെങ്കിൽ ചിലപ്പോൾ ആലുവായിലെ 3 വയസുകാരൻ പ്രിത്വിരാജ് ഇന്ന് ഈ ലോകംവിട്ടു പോവുകയില്ലായിരുന്നു. ഇത്തരത്തിൽ ഉള്ള അതെ ദുരനുഭവമാണ് കണ്ണൂർ മട്ടന്നൂരിലുള്ള റഫീഖിനും നേരിടേണ്ടി വന്നത്. ശ്വാസതടസം മൂലം ആശുപത്രിയിൽ എത്തിയ റഫീഖിന് ചികിത്സ മാത്രമല്ല കുടിവെള്ളം വരെയാണ് നിഷേധിക്കപ്പെട്ടത്.

കോവിഡിന്റെ പേരിൽ മനുഷ്യമാനവികത മരിക്കുകയില്ല വേണ്ടത്, മനുഷ്യർ ആണ് എല്ലാവരും മരിക്കും, മുൻകരുതലുകൾ ആവശ്യാമാണ് പക്ഷെ അത് മാനവികതയെ മറന്നുകൊണ്ട് ആകരുതെന്നു മാത്രം.

LEAVE A REPLY