കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെടാം ഹെൽപ് ലൈൻ നമ്പർ.

10 വയസിൽ താഴെ ഉള്ള 7% ആളുകളും 10 മുതൽ 60 വയസുവരെ ഉള്ളവരാണ് കൂടുതൽ രോഗികൾ ആയിട്ടുള്ളത്. 75% ആളുകളും ഇതിൽ ഉൾപെടുന്നവർ ആണ്. 60 വയസിനു മുകളിൽ പ്രായമുള്ള 18% ആളുകൾ ആണ് രോഗികൾ ആയിരിക്കുന്നത്. ഇതിൽ 40% ആളുകളും സിംപ്റ്റമാറ്റിക് അല്ലാത്തവർ ആയിട്ടുള്ള രോഗികൾ ആണ്. 46% ആളുകൾ മൈൽഡ് സിംപ്റ്റമാറ്റിക് ആയിട്ടുള്ള ആളുകൾ ആണ്. അപ്പോ അതിൻ്റെ അർഥം ഒരു 80% ആളുകളെയും നോക്കുമ്പോൾ സിംപ്റ്റമാറ്റിക് അല്ലെങ്കിൽ മൈൽഡ് സിംപ്റ്റമാറ്റിക് ആയിട്ടുള്ള ആളുകൾ ആണ്. 10% ആളുകൾ മോഡറേറ്റ് സിംപ്റ്റമാറ്റിക് ആയിട്ടുള്ളവർ ആണ്. 6% ആളുകൾ ആണ് നമ്മുടെ ജില്ലയിൽ തീവ്ര രോഗലക്ഷണങ്ങൾ ഉള്ളവർ. ഇവിടെ നമ്മുടെ ക്ലസ്റ്ററുകളിൽ ഫോർട്ട് കൊച്ചി തുടങ്ങിയ മേഖലകളിൽ 56 കേസുകൾ ഉള്ളത് അതുകൊണ്ടു തന്നെ ആലുവയിലെ പോലെ ഒരു കർശനമായ കർഫ്യു അടക്കമുള്ള നടപടി സ്വീകരിച്ചു വരുകയാണ്. കളമശ്ശേരി മേഖലയിലെ ഒരു മുനിസിപ്പാലിറ്റി ഉൾപ്പെടുത്തി അവിടെ കണ്ടൈൻമെൻറ് സോൺ ആക്കി മാറ്റുകയാണ്. ആലുവ ലാർജ് ക്ലസ്റ്റർ മേഖലയിൽ പുതിയ ഇളവുകൾ നടത്താൻ ഉദ്ദേശിക്കുന്നില്ല. കര്ശനനിയന്ത്രണങ്ങൾ തുടരുവാൻ ആണ് ഉദ്ദേശിക്കുന്നത്. ബാക്കി എല്ലാ ക്ലസ്റ്ററുകളെ സംബന്ധിച്ചും കോൺടൈന്മെന്റ് സോണുകളെകുറിച്ചും വിശദമായ ഒരു ചർച്ച ഇന്നു നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും കണ്ടൈൻമെൻറ് സോൺ റിലീസ് ചെയ്യുന്ന കാര്യമോ അല്ലെങ്കിൽ അത് ഭാഗികമായി കണ്ടൈനെന്റ് സോൺ ആക്കിയ മതിയോ തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഠിച്ചു ഇന്നു 7 മണിക്ക് മുൻപായി അത് അറിയിക്കുന്നതാണ്.

ബലിപെരുന്നാൾ സംബന്ധിച്ചു ഉള്ള നിയന്ത്രണങ്ങൾ സംസഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. നമ്മുടെ ജില്ലയിലും അത് പ്രകാരമുള്ള ആഘോഷങ്ങൾ ആയിരിക്കും ക്രമീകരിക്കുക. ബലിപെരുന്നാളിന്റെ ഭാഗമായിട്ടുള്ള കർമ്മങ്ങളോ, പ്രാർത്ഥനകളോ ഒന്നും തന്നെ കോൺടൈന്മെന്റ് സോണുകളിൽ ഒരു കാരണവശാലും അനുവദിക്കുന്നതല്ല. കണ്ടൈൻമെൻറ് സോൺ അല്ലാത്ത മേഖലകളിൽ സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത് പോലുള്ള നിബന്ധനകൾക്ക് അനുസരിച്ചു അത്തരം പരിപാടികൾ സങ്കടിപ്പിക്കാവുന്നതാണ്. മാംസം മുതലായ കാര്യങ്ങൾ കണ്ടൈൻമെൻറ് സോണുകളിൽ നിയന്തിതമായ രീതിയിൽ വിൽപ്പന നടത്താനുള്ള സൗകര്യം ഉണ്ടാകും. ബലി തുടങ്ങിയ കാര്യങ്ങൾ നടത്താൻ പാടുകയില്ല. കണ്ടൈൻമെൻറ് സോണുകൾ അല്ലാത്ത സ്ഥലങ്ങളിൽ സർക്കാർ നിർദ്ദേശം അനുസരിച്ചു ബലി നടത്താം,
ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം അനുസരിച്ചു ഒരു പള്ളിയിൽ ഒരു ബലി മാത്രമേ നടത്താൻ പറ്റുകയുള്ളു. കൂട്ടമായി അത്തരം ബലിനടത്താൻ സമ്മതിക്കുകയില്ല മാത്രമല്ല അവിടെ 5 പേരിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല തുടങ്ങിയ നിബന്ധനകൾ അനുസരിച്ചേ അത്തരം പരിപാടികൾ നടത്താൻ പാടുള്ളു.

നമ്മുടെ ജില്ലയിൽ ചെല്ലാനം മേഖലകളിൽ ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ കുറവു വരുന്നുണ്ട്. രണ്ടോ മൂന്നോ വാർഡുകളിൽ മാത്രമാണ് പുതിയ കേസുകൾ വരുന്നുള്ളു. ആ പ്രദേശത്തിന്റെ പ്രതേകത വച്ചുകൊണ്ട് വളരെ കർശനമായ നിർദ്ദേശങ്ങൾവച്ചു കൊണ്ടുതന്നെ ക്ലസ്റ്റർ തുടരുകയാണ്, കഴിഞ്ഞ ദിവസം അവിടെ കടൽ കേറിയതിനെ തുടർന്ന് അവിടെയുള്ള എല്ലാ രോഗികളെയും വേറെ ആശുപതിയിലേക്ക് നമ്മൾ മാറ്റിയിട്ടുണ്ട്. രോഗികളുടെ ആവശ്യം പ്രമാണിച്ചും, അവിടുത്തെ സാഹചര്യം വച്ചുകൊണ്ടും അവരെ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റിയിരിക്കുകയാണ്. കടൽക്ഷോഭം കുറഞ്ഞാൽ ആവശ്യമെങ്കിൽ അവരെ അവിടെ തിരിച്ചു കൊണ്ടാക്കും.

നമ്മുടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആളുകൾക്ക് രോഗം വരുന്നുണ്ട് എന്നു മുൻകൂട്ടി അറിയുന്നതിനുള്ള ടെസ്റ്റുകൾ വ്യാപകമാക്കാൻ ഉദ്ദേശിക്കുന്നുണ്ട്, അതിൻറെ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. അതിന്റെ ഭാഗമായി മൂന്നു ഹെൽപ് ലൈൻ നമ്പറുകൾ ഉണ്ട്. 1. 04842368702, 2. 2368802, 3. 2368902 ഈ നമ്പറുകളിൽ ഏത് സമയത്തു വേണമെങ്കിലും ജനങ്ങൾക്ക് വിളിക്കാവുന്നതാണ്. ഏതെങ്കിലും വ്യക്തികൾ ഏതെങ്കിലും സിംപ്റ്റമാറ്റിക് ആയവർ ഉണ്ടെങ്കിൽ അവർക്കു ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ അവർ ഈ നമ്പറിലേക് വിളിച്ചാൽ അവർക്കു വേണ്ട നിർദ്ദേശങ്ങളും മറ്റുതരത്തിലുള്ള സഹായങ്ങളും ലഭ്യമാകുന്നതാണ്.

#news_initiative_with_google

LEAVE A REPLY