പ്രവാചകനായ ഇബ്രാഹം നബിയുടെ ത്യാഗസ്മരണകളെ ഓർമിപ്പിച്ചു വീണ്ടുമൊരു വലിയപെരുന്നാൾ കൂടി വരവായി. കോവിഡ് രോഗവ്യാപന സാഹചര്യത്തിൽ ആണ് ഇന്നത്തെ വലിയപെരുന്നാൾ കടന്നുവന്നിരിക്കുന്നത്, അതുകൊണ്ടുതന്നെ എല്ലാ ക്രമീകരണങ്ങളും ചട്ടങ്ങളും മാനിച്ചുകൊണ്ടുതന്നെയാണ് ഇത്തവണത്തെ ഹജ്ജ് കർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കോൺടൈന്മെന്റ് സോണുകൾ അല്ലാത്ത സ്ഥലങ്ങളിൽ വീടുകളിൽ പെരുന്നാൾ ആഘോഷിക്കാനും പള്ളികളിൽ നിസ്കാരത്തിനും മറ്റും എത്തുന്നവർ 6 അടി അകലം പാലിക്കണമെന്നും കളക്ടർ പ്രഖാപിച്ചിരുന്നു.

കോവിഡ് രോഗം മൂലം ആഘോഷങ്ങളും ആരവങ്ങളും മാറ്റിവച്ചു ആശംസകളിൽ മാത്രം ഒതുങ്ങുന്ന ഈ വലിയപെരുന്നാൾ മലയാളികളുടെ അതിജീവനത്തിന്റെയും, ഒരുമയുടെയും പുതിയൊരു മാർഗദീപമായി നമുക്ക് ആഘോഷിക്കാം.

നബിയുടെ ത്യാഗസ്മരണകളെ ഓർമിപ്പിച്ചുകൊണ്ട് ആഘോഷങ്ങൾ ഇല്ലാതെ ആശംസകൾ മാത്രമാകട്ടെ ഈ വലിയപെരുന്നാൾ. ഏവർക്കും സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ.

LEAVE A REPLY