പി.എസ് ശ്രീധരന്‍ പിള്ള ഇന്ന് മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: മുന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഇന്ന് മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും. രാവിലെ 11.30തിനാണ് സത്യപ്രതിജ്ഞ. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.

ചടങ്ങില്‍ ബി.ജെ.പിയെ പ്രതിനിധാനം ചെയ്ത് ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്, സംസ്ഥാന മുന്‍ സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്‍ എന്നിവര്‍ പങ്കെടുക്കും. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ കേരളത്തില്‍ നിന്ന് നാല്‍പ്പതോളം പേരാണുണ്ടാവുക.

ഒരു ബിഷപ്പ് ഉള്‍പ്പെടെയുള്ള് അഞ്ച് ക്രൈസ്തവ സഭകളുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം ഭാര്യയ്ക്കും മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമൊപ്പം ലങ്‌പോയ് വിമാനത്താവളത്തിലെത്തിയ നിയുക്ത ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സ്വീകരിച്ചത്.

LEAVE A REPLY