തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നിർമ്മിക്കുന്ന 14 നില ബ്ലോക്കിന്റെ ശിലാസ്ഥാപനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നിർമ്മിക്കുന്ന 14 നില ബ്ലോക്കിന്റെ ശിലാസ്ഥാപനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 3 ടെസ്ല എംആര്‍ഐ സ്‌കാനർ, ഡെക്‌സാ സ്‌കാനർ, ഗാലിയം ജനറേറ്റർ, ബയോ ഫീഡ്ബാക്ക് ഡിവൈസ്, ജല ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനമാണ് കഴിഞ്ഞത്. കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന കേരളത്തിലെ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ പദ്ധതിയാണ് ‘ഡെവലപ്‌മെന്റ് ഓഫ് മലബാർ കാൻസർ സെന്റർ’. ഈ പദ്ധതിയ്ക്ക് 565.25 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. 14 നിലകളുള്ള ഈ ആശുപത്രി സമുച്ചയത്തിന് 5,52,000 ഓളം അടി വിസ്തീർണമുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യതമാക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കാൻസർ സെന്ററിൽ സൈക്കോ-ഓങ്കോളജി വിഭാഗത്തോട് ചേർന്ന് 7.61 ലക്ഷം രൂപാ ചെലവഴിച്ച് ബയോ ഫീഡ്ബാക്ക് ഉപകരണം സജ്ജമാക്കുന്നത്. 1കോടി രൂപ ചെലഴിച്ചാണ് പ്രതിദിനം 4 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന ജല ശുദ്ധീകരണ പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY