സംസ്ഥാന സ്‌കൂള്‍ കായിക മേള; കപ്പിനരികില്‍ പാലക്കാട്

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് കിരീടത്തിലേക്ക്. നിലവിലെ ചാമ്പ്യന്‍മാരായ എറണാകുളത്തെ പിന്നിലാക്കിയാണ് പാലക്കാടിന്റെ നേട്ടം. 2016നു ശേഷം ഇതാദ്യമായാണ് സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് കിരീടം ചൂടുന്നത്.

ദീര്‍ഘദൂര, റിലേ ഇനങ്ങളിലെ മികവാണ് പാലക്കാടിനെ കിരീടത്തിലേക്ക് നയിച്ചത്. കല്ലടി, ബിഇഎം സ്‌കൂളുകളുടെ പ്രകടനമാണ് പാലക്കാടിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്. നിലവില്‍ പാലക്കാടിന് 166 ഉം എറണാകുളത്തിന് 135 ഉം പോയിന്റാണ് ഉള്ളത്.

LEAVE A REPLY