മാതാപിതാക്കളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാൽ വിദ്യാർഥികൾക്ക് പത്ത് മാർക്ക് അധികം

ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം ഉയർത്തുന്നതിനു വോണ്ടി രാജ്യത്തെ പല ഭാ​ഗങ്ങളിലുമുള്ള സ്കൂളുകൾ വ്യത്യസ്തമായ പരിപാടികളുമായി രം​ഗത്തെത്തുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു..

ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വോട്ടിങ് ശതമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൗതുകകരമായ നീക്കവുമായി ലഖ്‌നൗവിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളേജ്(ആംഗ്ലോ ഇന്ത്യൻ സ്കൂൾ). തെരഞ്ഞെടുപ്പിൽ മാതാപിതാക്കളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാൽ വിദ്യാർഥികൾക്ക് പത്ത് മാർക്ക് അധികമായി നൽകുമെന്നാണ് സ്കൂൾ അധികൃതർ വിദ്യാർഥികൾക്ക് നൽകുന്ന വാ​ഗ്ദാനം.

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന മാതാപിതാക്കളുടെ മക്കൾക്ക് അവസാന വർഷ പരീക്ഷയിലാകും അധികമായി പത്ത് മാർക്ക് നൽകുന്നതെന്ന്  സ്കൂൾ പ്രിൻസിപ്പാൾ ആർ കെ ചാറ്റർജി പറഞ്ഞു. ഇക്കാര്യം രേഖപ്പെടുത്തിയിടുത്തിയിട്ടുള്ള  ബാനറുകൾ സ്കൂളിന് മുൻമ്പിൽ സ്ഥാപിച്ചിട്ടുണ്ട്.

‘വോട്ട് ചെയ്യുക എന്നത് രാജ്യത്തോടുള്ള കടമയാണ്. എല്ലാ മാതാപിതാക്കളോടും വോട്ട് ചെയ്യണം എന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. വോട്ട് ചെയ്താൽ നിങ്ങളുടെ മക്കൾക്ക് അവസാന വർഷ പരീക്ഷയിൽ പത്ത് മാർക്ക് അധികം നൽകുമെന്ന് കോളേജ് ഉറപ്പ് നൽകുകയാണ്’- എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്

LEAVE A REPLY