കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി, വൺ ന്റെ ട്രെയിലറിന് വൻ പ്രേക്ഷക സ്വീകരണം

കേരള രാഷ്ട്രീയത്തിന്റെ മാറുന്ന മുഖങ്ങളെ വ്യക്തമാക്കി മമ്മൂട്ടി നായകനായി എത്തുന്ന പുതുചിത്രം വണ്‍-ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയെന്ന് തോന്നിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ജനങ്ങളെ ഭരിക്കാനുള്ളതല്ല ജനകീയ സര്‍ക്കാര്‍, ജനങ്ങള്‍ക്കു വേണ്ടി ഭരിക്കാനുള്ളതാണ് എന്ന മമ്മൂട്ടിയുടെ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ‘കേരളത്തിന് ഒരു മുഖ്യമന്ത്രിയുണ്ട്’ എന്ന ഹാഷ്ടാഗും മമ്മൂട്ടിയുടെ കഥാപാത്രം ഡയലോഗായി ചിത്രത്തില്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ നടപ്പിലും എടുപ്പിലും പിണറായി വിജയനോട് സാമ്യം തോന്നുന്ന മമ്മൂട്ടിയുടെ കഥാപാത്രം ട്രെയിലര്‍ റിലീസിന് മുമ്പേ ചര്‍ച്ചയായിരുന്നു.

കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ബോബി സഞ്ജയ് ആണ്.

LEAVE A REPLY