കണ്ണന്താനത്തെ തള്ളി വി മുരളീധരന്‍ കേന്ദ്ര മന്ത്രിയാകും; സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണം

കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ് വി മുരളീധരന്‍ കേന്ദ്ര മന്ത്രിയാകും. നിലവില്‍ കേന്ദ്ര മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് വി മുരളീധരനെ പരിഗണിക്കുന്നത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരന്‍. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരന്‍. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരന്‍ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മഹാരാഷ്ട്രയില്‍ നിന്ന് വി മുരളീധരന്‍ രാജ്യസഭയിലേക്ക് എത്തിയത് .

കേരളത്തില്‍ നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. ന്യൂനപക്ഷ പ്രാതിനിധ്യം എന്ന നിലയ്ക്കാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കഴിഞ്ഞതവണ മന്ത്രിസഭയിലേക്ക് പരിഗണിച്ചത്.

എന്നാല്‍ ഇതുവരെ കേന്ദ്ര മന്ത്രിസഭയിലെ പങ്കാളിത്തത്തെ കുറിച്ച് കണ്ണന്താനത്തിന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒഴിവാക്കി തന്നെയാണ് വി മുരളീധരനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത് എന്നാണ് വിവരം

LEAVE A REPLY