ഇനി വെടിയുണ്ടകള്‍ മറുപടി പറയും: പാകിസ്താന് എതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ നടത്തിയ പ്രകോപനത്തി് പാകിസ്താനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക്ക് സൈന്യം മൂന്നു സൈനികരെ വധിക്കുകയും ഒരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തതിന് പിന്നാലെയാണ് പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചത്.
പൂഞ്ച്, രജൗറി, ഖേല്‍, മാച്ചില്‍ മേഖലയില്‍ ശക്തമായ വെടിവയ്പ്പു തുടരുകയാണെന്ന് സേന അറിയിച്ചു. 120 എംഎം മോട്ടാറുകളും മെഷീന്‍ തോക്കുകളുമുപയോഗിച്ചാണ് പാക്ക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സേന വെടിവയ്പ്പ് നടത്തുന്നത്.

അതിനിടെ, ജമ്മു കശ്മീരില്‍ മൂന്നിടത്ത് പാക്കിസ്ഥാന്‍ സൈനികര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഭീംബേര്‍ ഗലി, കൃഷ്ണ ഘാട്ടി, നൗഷറ സെക്ടര്‍ എന്നിവിടങ്ങളിലാണ് പാക്ക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഈ മേഖലകളില്‍ ശക്തമായ പ്രതിരോധം തീര്‍ത്തതായി സൈന്യം വ്യക്തമാക്കി.

അതേസമയം, ഇന്ത്യന്‍ സൈനികന്റെ മൃതശരീരം വികൃതമാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു. പാകിസ്താനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഇന്ത്യന്‍ മാധ്യമങ്ങളുടെ തന്ത്രമാണിതെന്നും പാകിസ്താന്‍ കുറ്റപ്പെടുത്തി.

LEAVE A REPLY