ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ ഹസന്‍ മത്സരിക്കില്ല, 50 ലക്ഷം പേര്‍ക്ക് തൊഴിലും സ്ത്രീകള്‍ക്ക് തുല്യവേതനവും വാഗ്ദാനം നല്‍കി പ്രകടന പത്രിക

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്റും തമിഴ് നടനുമായ കമല്‍ ഹസന്‍ മത്സരിക്കില്ല. തനിക്ക് നല്‍കിയ പിന്തുണ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതേസമയം 50 ലക്ഷം പേര്‍ക്ക് തൊഴിലും സ്ത്രീകള്‍ക്ക് തുല്യവേതനവും വാഗ്ദാനം നല്‍കിയുള്ള മക്കള്‍ നീതി മയ്യത്തിന്റെ പ്രകടന പത്രികയും കമല്‍ ഹസന്‍ പുറത്തിറക്കി. കര്‍ഷകര്‍ക്ക് നൂറുശതമാനം ലാഭവും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

LEAVE A REPLY