വോട്ടിങ് മെഷീനെതിരെ ഉന്നയിച്ച പരാതി തെളിയിക്കാനായില്ല; പരാതിക്കാരനായ യുവാവിനെതിരെ കേസെടുത്തു

തിരുവനന്തപുരം : തിരുവനന്തപുരം പട്ടത്ത് പരാതിക്കാരനെതിരെ പോലീസ് കേസെടുത്തു. വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ സ്ലിപ്പ് അല്ല വിവിപാറ്റ് മെഷീനില്‍ കണ്ടതെന്ന് പരാതി ഉന്നയിച്ച എബിന്‍ എന്ന യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്.

പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151-ാം നമ്പര്‍ ബൂത്തിലാണ് എബിന്‍ വോട്ട് ചെയ്തത്. ആഗ്രഹിച്ച പാര്‍ട്ടിക്കാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ സ്ലിപ്പാണ് വീണതെന്നുമായിരുന്നു എബിന്റെ പരാതി. റിട്ടേണിങ് ഓഫീസര്‍ പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് എബിന്‍ പരാതി എഴുതി നല്‍കിയെങ്കിലും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പരാതിയെടുത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 177 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 117 പ്രകാരം കേസെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

LEAVE A REPLY