ഇനി വോട്ടിങ് മെഷീന് അരികിലെത്തി വിരല്‍ അമര്‍ത്തും മുന്‍പും വോട്ടര്‍ക്കും തീരുമാനിക്കാം ‘ഞാന്‍ വോട്ട് ചെയ്യുന്നില്ലെ’ന്ന്…; ഉദ്യോഗ്‌സഥര്‍ക്ക് പണിയാകുമെന്ന് മാത്രം

കോട്ടയം: വോട്ട് ചെയ്യാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി വോട്ടിങ് മെഷീന്റെ അരികില്‍ എത്തി വിരല്‍ അമര്‍ത്തുന്നതിന് അവസാന നിമിഷവും വോട്ടര്‍ക്ക് തീരുമാനിക്കാം, ‘ഞാന്‍ വോട്ട് ചെയ്യുന്നില്ല’ എന്ന്. നിഷേധവോട്ട് രേഖപ്പെടുത്താനുള്ള ‘നോട്ട’ ബട്ടന് പുറമേയാണ് ഇത്. തെരഞ്ഞെടുപ്പ് ചട്ടം 49 (എം) പ്രകാരമാണ് ഇത്തരമൊരു അവകാശം പൗരന് ലഭിക്കുക. എന്നാല്‍, വോട്ടര്‍ എടുക്കുന്ന ഈ തീരുമാനം പണിയാകുക തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാകും.

മഷി അടയാളം വിരലില്‍ പുരട്ടി വോട്ടു ചെയ്യുന്നതായി ഒപ്പിട്ട് നല്‍കാണ് വോട്ടിങ് മെഷീന് അടുത്തേക്ക് ഓരോരുത്തരും എത്തുന്നത്. ആ സമയം, വോട്ടിനായി പോളിങ് ഓഫീസര്‍ മെഷീന്‍ ഓണ്‍ ചെയ്ത് നല്‍കിയിരിക്കും. ഇതിനിടെ, വോട്ടുചെയ്യാതെ മടങ്ങണമെന്ന് വോട്ടര്‍ ആവശ്യപ്പെട്ടല്‍ നേരത്തെ ഒപ്പിട്ട് നല്‍കിയ ഫോറം നമ്പര്‍ 17 (എ)യുടെ അവസാന കോളത്തില്‍ വോട്ട് ചെയ്യാന്‍ വിസമ്മതിച്ചതായി ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തണം. വോട്ടര്‍ ഒപ്പിടണം. ഇദ്ദേഹത്തിന്റെ വോട്ടിനായി ഓണ്‍ചെയ്ത മെഷീന്‍ ഓഫ് ചെയ്യാനാവില്ല. അങ്ങനെ ചെയ്താല്‍ വി.വി പാറ്റ് മെഷീനുള്ളില്‍ ഏഴ് സ്ലിപ്പുകള്‍ മുറിഞ്ഞു വീഴും സാങ്കേതിക തകരാറുകള്‍ രേഖപ്പെടുത്തപ്പെട്ടവയാകും ഇത്. അത് ഒഴിവാക്കാനായി ഓണായി കിടക്കുന്ന മെഷീന്‍ അടുത്തയാള്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം നല്‍കും.

വോട്ടു ചെയ്യാതെ മടങ്ങിയാല്‍ വോട്ടു ചെയ്യാന്‍ എത്തിയ ആള്‍ക്കാരുടെ എണ്ണവും വോട്ടും തമ്മില്‍ പൊരുത്തപ്പെടാതെ വോട്ടെണ്ണല്‍ സമയത്ത് ആശയക്കുഴപ്പം ഉണ്ടാക്കും. ഇത് ഒഴിവാക്കാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ ആവശ്യമായ ഫോറങ്ങള്‍ തയ്യാറാക്കി വേണം വോട്ടെടുപ്പ് അവസാനിപ്പിക്കാന്‍.

LEAVE A REPLY