കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട്; വീണ്ടും വോട്ട് ചെയ്തത് വിരലിലെ മഷി തലമുടിയില്‍ തുടച്ചു കളഞ്ഞ ശേഷം

കാസര്‍കോട് : കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തെ സാധുകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. കാസര്‍ക്കോട് മണ്ഡലത്തില്‍പെട്ട കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളിലാണ് കള്ളവോട്ട് നടന്നതെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

പിലാത്തറ, എലമംകുറ്റൂര്‍ എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നതെന്നാണ് ആരോപണം. ഒരാള്‍ തന്നെ രണ്ട് വോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുവെന്നും ആരോപണം ഇയര്‍ന്നിട്ടുണ്ട്. സിപിഎമ്മിന് അനുകൂലമായി കള്ളവോട്ട് ചെയ്‌തെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. കള്ളവോട്ട് ചെയ്തത് ജനപ്രതിനിധികൂടിയായ വ്യക്തിയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഒരിക്കല്‍ വോട്ട് ചെയ്ത് പോയ ഇവര്‍ വീണ്ടും തിരിച്ചെത്തി രണ്ടാമതും വോട്ട് ചെയ്യുന്നതായാണ് ദൃശ്യത്തിലുള്ളത്. വേഷം പോലും മാറാതെ എത്തുന്ന ഇവരെ ഓഫീസര്‍മാര്‍ തടയുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇതേ പഞ്ചായത്തിലെ മുന്‍ അംഗം സുമയ്യയും സമാനമായ രീതിയില്‍ വോട്ട് ചെയ്‌തെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, കള്ളവോട്ട് നടന്നതിന് തെളിവുകള്‍ പുറത്ത് വന്നതിന് പിറകെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍ കാസര്‍ക്കോട് ജില്ലാ കളക്ടര്‍മാരോടാണ് ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടിയത്. ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY