സൗദിയിലെ വാഹനാപകടങ്ങളില്‍ വന്‍ വർദ്ധനവ്

റിയാദ്: സൗദിയിലെ വാഹനാപകടങ്ങളില്‍ വന്‍ വര്‍ധനവെന്ന് ട്രാഫിക് സുരക്ഷാ വിഭാഗം. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 18 ലക്ഷം അപകടങ്ങള്‍ നടന്നുവെങ്കിലും മരണവും ഗുരുതര പരിക്കുകളുടെ എണ്ണവും തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കുറഞ്ഞു. 2021നെ അപേക്ഷിച്ച് 2022ല്‍ വാഹനാപകടങ്ങള്‍ 28 ശതമാനം വര്‍ധിച്ചു. 2021ല്‍ 14 ലക്ഷം വാഹനാപകടങ്ങളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതില്‍ നാല് ലക്ഷത്തിന്റെ വര്‍ധനയുണ്ടായി. വാഹനാപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 2022ല്‍ 2.7 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം 24000 പേര്‍ക്കാണ് പരിക്കേറ്റത്. 2022ല്‍ ഉണ്ടായ ഗുരുതര അപകടങ്ങളുടെ എണ്ണവും 6.8 ശതമാനം കുറഞ്ഞിട്ടുണ്ട്. 2021ല്‍ 18,000 ഗുരുതര അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2022ല്‍ ഇത് 17,000 ആയി കുറഞ്ഞു. 2021 ല്‍ 4,600 പേരായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വാഹനപകടങ്ങളില്‍ മരണപ്പെട്ടത്. എന്നാല്‍ 2022ല്‍ ഇത് 4,500 ആയി കുറഞ്ഞു.

LEAVE A REPLY