തനിക്ക് ആശയക്കുഴപ്പമുള്ള വിഷയമാണ് ശബരിമലയെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. സുപ്രീംകോടതിയെ ബഹുമാനമൊക്കെയുണ്ട്. എന്നാല്‍, നിയമവും മതവും ഒന്നിച്ച് കൊണ്ടുപോകാന്‍ ആകില്ലെന്ന് വ്യക്തിപരമായ അഭിപ്രായമെന്ന് ഷോയില്‍ രഞ്ജിനി പറഞ്ഞു.
എന്റെ അഭിപ്രായത്തില്‍ മതവും നിയമവും ഒരുമിച്ച് കൊണ്ടുപോകാന്‍ മടിയില്ല. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വധിയെ ബഹുമാനിക്കുന്നു. ഒരു പൗര എന്ന നിലയില്‍ സുപ്രീംകോടതി വിധിയെ അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണ്. അതേസമയം, ഞാനൊരു ഹിന്ദു കൂടിയാണ്. ഞാന്‍ വളര്‍ന്ന രീതികളും എന്റെ ഉള്ളിലെ അഭിപ്രായങ്ങളുമുണ്ട്.
ഞാനെന്ന ഹിന്ദുവും ഞാനെന്ന പൗരയും ഉണ്ട്. അവിടെയാണ് പ്രശ്നങ്ങള്‍. ഞാനെന്ന വ്യക്തിയെ ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് വിലയിരുത്തുന്നത്.
പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഞാനൊരു പുരോഗമനവാദിയാണ്. പക്ഷേ അകത്ത് തനി നാടന്‍ ആണ് ഞാന്‍. പ്രായം കൂടുമ്പോഴാണ് ഇതൊക്കെ മനസ്സിലാകുന്നത് രഞ്ജിനി പറഞ്ഞു.



















