ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്തഡോക്ടറെ കൊന്ന് വെട്ടിമുറിച്ച് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കാണാതായ ഇന്ത്യക്കാരിയായ യുവ ദന്ത ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 32 വയസുള്ള പ്രീതി റെഡ്ഡി എന്ന ദന്തഡോക്ടറെ ഞായറാഴ്ച മുതലാണ് കാണാതായത്. കിഴക്കന്‍ സിഡ്‌നിയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്യൂട്ട്‌കേസിനുള്ളില്‍ നിന്നുമാണ് മൃതദേഹം കാണപ്പെട്ടത്.

ഞായറാഴ്ച ജോര്‍ജ് സ്ട്രീറ്റിലെ മക്‌ഡോണള്‍ഡ് ലൈനിലാണ് യുവതിയെ അവസാനമായി കണ്ടത്. ചൊവ്വാഴ്ച കിംഗ്‌സ്‌ഫോര്‍ഡിലെ സ്ട്രാച്ചന്‍ ലെയ്‌നില്‍ ഇവരുടെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച സെന്റ്.ലിയനാര്‍ഡ്‌സില്‍ നടന്ന ഡെന്റല്‍ കോണ്‍ഫറന്‍സില്‍ പ്രീതി പങ്കെടുത്തിരുന്നു. അന്ന് രാവിലെ 11 ന് കുടുംബവുമായി പ്രീതി സംസാരിക്കുകയും ചെയ്തിരുന്നു. രാവിലത്തെ ഭക്ഷണത്തിനു ശേഷം വീട്ടിലേക്ക് എത്തുമെന്നാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

LEAVE A REPLY