സൗദിയെ വിറപ്പിച്ച് മഹാപ്രളയം; മരണം 12 ആയി, നിരവധി പേരെ മാറ്റി പാര്‍പ്പിച്ചു; വൈദ്യുതി നിലച്ചു; റോഡുകള്‍ തകര്‍ന്നു, ജനജീവിതം ദുസ്സഹം

ജിദ്ദ: സൗദിയെ വിറപ്പിച്ച് മഹാപ്രളയം വീണ്ടും. ഇതുവരെ 12 പേര്‍ക്കാണ് പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കമാണ്. ആഴ്ചകള്‍ക്ക് മുമ്പ് ഉണ്ടായ കനത്ത മഴയില്‍ നിന്നും കരകയറി വരുന്നതിനിടെയാണ് വീണ്ടും ശക്തമായ മഴ ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളില്‍ വലിയ വെള്ളക്കെട്ടുകളാണ്.

ഇവിടെ നിന്നും 250ല്‍ അധികം ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ മുങ്ങി. പലയിടത്തും വൈദ്യുതി നിലച്ചു, റോഡുകള്‍ തകര്‍ന്നു. ഭാഗികമായി അടച്ച റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശരിയാക്കി വരികയാണ്. പ്രളയബാധിത പ്രദേശങ്ങള്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY