ലോകത്ത് ക്ഷയ രോഗികളിൽ 25% ഇന്ത്യയിൽ

ക്ഷയരോഗികളിൽ 25 ശതമാനവും ഇന്ത്യയിലെന്നു മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന. 2024-ലെ കണക്കനുസരിച്ച് രോഗികളിൽ 25 ശതമാനവും ഇന്ത്യയിലാണെന്നതാണ് ഭീഷണി. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലിപ്പോൾ 27,10,000 രോഗികളാണുള്ളത്. ഇതിൽ 37,000 പേർ എച്ച്‌ഐവി ബാധിതരാണ്. 1,30,000 പേർക്ക് ഔഷധപ്രതിരോധശേഷിയുള്ള ക്ഷയബാധയാണ്. എച്ച്‌ഐവി ബാധിതരല്ലാത്ത മൂന്നുലക്ഷംപേർ ക്ഷയം പിടിപെട്ട് മരിച്ചു. എച്ച്‌ഐവി ബാധിതരായ രോഗികളിൽ 5300 പേരാണ് മരിച്ചത്. അതേസമയം, രോഗസാന്നിധ്യം കൂടുതലുള്ള രാജ്യങ്ങളെക്കാൾ മികച്ച നിരക്കിൽ-92 ശതമാനം- ചികിത്സാസൗകര്യം ഒരുക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.