സ്‌കൂളുകളിലേക്കും സപ്ലൈക്കോ ഔട്ട്‌ലറ്റുകളിലേക്കും എത്തിക്കാനുള്ള അരിച്ചാക്കുകള്‍ക്കിടയില്‍ വിഷം; ചുമട്ടുതൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ആലപ്പുഴ: ആലപ്പുഴയിലെ സ്‌റ്റേറ്റ് വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ അരി ഗൗഡൗണില്‍ ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികള്‍ക്ക് ദേഹസ്വാസ്ഥ്യം. സ്‌കൂളിലുകളിലേക്കും സപ്ലൈക്കോ ഔട്ട്‌ലറ്റുകളിലേക്കും കൊണ്ടുപോകാനുള്ള അരിച്ചാക്കുകള്‍ക്കിടയില്‍ വെച്ച രാസവസ്തു ശ്വസിച്ചതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കുവും അനുഭവപ്പെട്ടത്.

ഇതോടെ തൊഴിലാളികള്‍ ഗോഡൗണിന്റെ ഷട്ടര്‍ താഴ്ത്തി പണി നിര്‍ത്തിവെച്ചു. എലികളെ കൊല്ലാനും പ്രാണികളെ ഇല്ലാതാക്കാനും അരിച്ചാക്കുകള്‍ക്കിടയില്‍ വെച്ച രാസവസ്തു ശ്വസിച്ചതിനെത്തുടര്‍ന്നാണ് ഇത് സംഭവിച്ചെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ ദിവസവും ഇതേ പോലെ ബുദ്ധിമുട്ടുണ്ടാവുന്നതായി മറ്റ് തൊഴിലാളികളും പറയുന്നു.

അലൂമിനിയം ഫോസ്‌ഫേറ്റാണ് ഉപയോഗിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഒരാഴ്ച വരെ മാത്രമേ ഇതിന്റെ വീര്യം ഉണ്ടാവുകയുള്ളൂ എന്നും രണ്ടാഴ്ച കഴിഞ്ഞതിനാല്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു. മതിയായ പരിശോധന നടത്തി ആര്‍ക്കും ഒരു പ്രശ്‌നവുമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ എന്ന നിലപാടിലാണ് തൊഴിലാളികള്‍.

LEAVE A REPLY