കുന്നംകുളം: പുലര്‍ച്ചെ വീടിനുള്ളില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് പൊലീസിന് മുന്നില്‍ കീഴടങ്ങി. കുന്നംകുളത്തിനടുത്ത് ആനായിക്കല്‍ ഗാസിയാനഗര്‍ പനങ്ങാട്ട് വീട്ടില്‍ ജിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതിയും ഭര്‍ത്താവുമായ പ്രതീഷ് പോലീസ് സ്‌റ്റേഷനിലെത്തി കീഴങ്ങി. ഇന്നലെ പെരുമ്പിലാവില്‍ സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ ഹോം നഴ്‌സനെ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് സംസ്ഥാനം മുക്തമാകുന്നതിന് മുമ്പാണ് സമാനമായ മറ്റൊരു സംഭവം.
ചൊവ്വാഴ്ച പുലര്‍ച്ചെ 2.00 മണിയോടെയാണ് കൊലപാതകം നടന്നത്. സൗദി അറേബ്യയില്‍ ജോലിനോക്കിയിരുന്ന പ്രതിക്ക് ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. മൂന്നു മാസം മുമ്പാണ് ഇയാള്‍ ജോലിസ്ഥലത്തുനിന്നും നാട്ടിലെത്തിയത്. ദമ്പതിക്ക് 13 വയസ് പ്രായമുള്ള മകളുണ്ട്.