ട്രെയിനില്‍ മേഘാലയ സ്വദേശിനിക്ക് നേരെ പീഡനശ്രമം: മലയാളി അറസ്റ്റില്‍

തിരുവനന്തപുരം: ട്രെയിന്‍യാത്രക്കിടെ ഇതരസംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മലയാളി അറസ്റ്റില്‍. മേഘാലയ സ്വദേശിനിയായ മുപ്പതുകാരി തമ്പാനൂര്‍ റെയില്‍വേ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ഞായറാഴ്ച രാത്രിയോടെ പൊലീസ് അമ്പലപ്പുഴനിന്ന് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ സ്വദേശിയായ അസം റൈഫിള്‍സിലെ ജവാനാണ് പിടിയിലായത്.
കഴിഞ്ഞ 17 നാണ് ഗുവാഹതിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഗുവാഹതി എക്‌സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം നടന്നത്. യാത്രാമധ്യേ സെക്കന്‍ഡ് എ.സി കമ്പാര്‍ട്ട്‌മെന്റില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. കമ്പാര്‍ട്ട്‌മെന്റില്‍ തന്നെക്കൂടാതെ മൂന്ന് ചെറുപ്പക്കാര്‍ ഉണ്ടായിരുന്നതായി പരാതിയില്‍ യുവതി പറയുന്നു.

പുലര്‍ച്ച യുവാക്കളില്‍ ഒരാള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. താന്‍ ഹളംവെച്ചതോടെ മറ്റു രണ്ടുപേര്‍ ചേര്‍ന്ന് ഇയാളെ പിന്തിരിപ്പിച്ചു. പ്പോഴത്തെ മാനസികാവസ്ഥയില്‍ ഇതുസംബന്ധിച്ച് ടി.ടി.ആറിനോടോ പൊലീസിനോടോ പരാതിപ്പെടാന്‍ കഴിഞ്ഞില്ലെന്നും യുവതി പറയുന്നു.

യുവാക്കള്‍ എറണാകുളത്ത് ഇറങ്ങിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ജോലി ചെയ്യുന്ന വീട്ടിലെത്തിയ യുവതി വീട്ടുകാരുടെ സഹായത്തോടെയാണ് ഞായറാഴ്ച റെയില്‍വേ പൊലീസില്‍ പരാതിനല്‍കിയത്.

LEAVE A REPLY