ഇക്കുറി ഡാമുകള്‍ കൃത്യസമയത്ത് അടയ്ക്കുകയും തുറക്കുകയും ചെയ്യുമെന്ന് മന്ത്രി മണി

ഇടുക്കി : മുന്‍ വര്‍ഷത്തേതു പോലെ ഇത്തവണ സംഭവിക്കില്ലെന്നും മഴയ്ക്ക് മുമ്പുതന്നെ കൃത്യ സമയത്ത് ഡാമുകള്‍ തുറക്കാനും അടയ്ക്കാനും കഴിയുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും വൈദ്യൂതി മന്ത്രി എം.എം മണി. അണക്കെട്ടുകള്‍ തുറക്കേണ്ട സമയത്ത് തുറക്കുമെന്നും അടയ്‌ക്കേണ്ട സമയത്ത് അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ പ്രളയമുണ്ടാകാനുള്ള കാരണം അശാസ്ത്രീയമായി ഡാമുകള്‍ തുറന്നുവിട്ടതാണെന്നത് സംബന്ധിച്ച് സര്‍ക്കാരിനും വകുപ്പു മന്ത്രി എം.എം മണിയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

ഇതിനിടെ, ഇക്കൊല്ലവും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അണക്കെട്ടുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി വ്യക്തമാക്കിയത്. ഡാമുകള്‍ കൃത്യ സമയത്ത് അടയ്ക്കാനും തുറക്കാനും കഴിയുന്ന വിധത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു.

LEAVE A REPLY