രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ്(കോവിഡ്-19) സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശിലെ ഗാസിയബാദ് സ്വദേശിയാണ് ഇയാള്‍. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ ഔദ്യോഗിക കണക്ക് 30 ആയി. അതേസമയം, യു.എ.ഇയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ, രോഗ ബാധയേറ്റ രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണം രണ്ടായി.

രാജ്യത്ത് വൈറസിന്റെ ബാധ തടയാന്‍ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഡല്‍ഹിയില്‍ സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പടെ എല്ലാ പ്രൈമറി സ്‌കൂളുകളും ഈ മാസം 31വരെ അടച്ചിടും.

LEAVE A REPLY